Maamazhayile lyrics from Mayilattam Malayalam movie. Directed by V. M. Vinu. Produced by Jolly Stephen, Baby Varghese. Starring Jayaram, Jagathy, Sreekumar, Rambha, Indraja in lead roles. Music composed by M. Jayachandran. Maamazhayile song lyrics were written by Gireesh Puthenchery. Sung by Sujatha Mohan.
Maamazhayile Lyrics
മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ
ആരാരും കാണാ കാറ്റായ് ഞാൻ എൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും
മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും…
തൈമാസം കുങ്കുമപ്പൂമാസം വന്നെന്നെ മാലേയം കൊണ്ടു മൂടും
താംബാലം ചന്ദനത്താംബൂലം തന്നെന്നെ ആലോലം തങ്കമാക്കും
പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും
എഴുതാക്കണ്ണിൽ കനവേകാൻ മഷി നീട്ടുന്നു പൂമാനം ഒരു കുളിരോലക്കിളിയാണു ഞാൻ
മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും…
വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കൾ വന്നെന്നെ നീഹാരം കൊണ്ടു മൂടും
പാൽത്തെന്നൽ മഞ്ഞണി തൂമിന്നൽ കൊണ്ടെന്റെ മാറോരം മഞ്ഞളാടും
പറയാത്ത പഴമൊഴിയായ് പവിഴക്കൊലുസ്സിൻ മണികളോരുക്കും…
വിരലാൽക്കൊട്ടിപ്പാടാനൊരു തുടി നീട്ടുന്നു കാർമേഘം ഒരു കുറുവാലി കുയിലാണ് ഞാൻ…
ചില്ല്… മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ
ആരാരും കാണാ കാറ്റായ് ഞാൻ എൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും…
Comment if you see any mistake in these lyrics and our team will correct it !!!
Cast and Crew
Movie/Album: | Mayilattam (2004) |
Director: | V. M. Vinu |
Music: | M. Jayachandran |
Lyrics: | Gireesh Puthenchery |
Singer: | Sujatha Mohan |
Label: | |
Language: | Malayalam |
More Songs from Mayilattam (2004)